ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് വ്യാപന സാഹചര്യത്തിൽ സെൻട്രൽ വിസ്ത പ്രൊജക്ടുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെയാണ് അദ്ദേഹം രംഗത്ത് എത്തിയത്.
രാജ്യത്തിന് ആവശ്യം ശ്വാസമെന്നും അല്ലാതെ പ്രധാനമന്ത്രിക്കുള്ള താമസ സ്ഥലവുമല്ലെന്ന് അദ്ദേഹം പറഞ്ഞു.ഓക്സിജൻ സിലിണ്ടറുമായി കൂ നിൽക്കുന്ന ജനങ്ങളുടെയും സെൻട്രൽ വിസ്ത പ്രോജക്ട് നിർമാണത്തിന്റെ ചിത്രവും പങ്ക് വച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.















