ന്യൂഡൽഹി; കോവിഡ് പ്രതിരോധത്തിനായി ഗ്രാൻഡ് കേന്ദ്രം മുൻകൂറായി അനുവദിച്ചു.കേരളമടക്കം 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്കാണ് കേന്ദ്രം മുൻകൂർ ഗ്രാൻഡ് അനുവദിച്ചത്. 25 സംസ്ഥാനങ്ങൾക്കായി 8923.4 കോടി രൂപയാണ് അനുവദിച്ചത്.
ഇതിൽ 240.6 കോടി രൂപ കേരളത്തിനായി നീക്കി വച്ചിരിക്കുകയാണ്. കോവിഡ് രോഗബാധ രൂക്ഷമായ 25 സംസ്ഥാനങ്ങൾക്കാണ് മുൻകൂർ ഗ്രാൻഡ് അനുവദിച്ചത്.















