തിരുവനന്തപുരം; തിരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിക്ക് പിന്നാലെ എൽ ജെ ഡിയിൽ പൊട്ടിത്തെറി. പാർട്ടിയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് അംഗങ്ങളായ പാർട്ടി ജനറൽ സെക്രട്ടറിമാരായ ഷേക്.പി.ഹാരിസ്, വി.സുരേന്ദ്രൻ പിള്ള, വൈസ് പ്രസിഡന്റ് എ.ശങ്കരൻ, പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി എന്നിവർ രാജി വച്ചു.
തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ശ്രേയാംസ്‌കുമാർ ഏറ്റെടുക്കണമെന്നും രാജി വെയ്ക്കണമെന്നുമാണ് ആവശ്യം ഉയരുന്നത്.ഓൺലൈനായി നടത്തിയ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് അംഗങ്ങളുടെ രാജി സമർപ്പിച്ചത്.
















