ലക്നൗ: കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല ഔഷധം ഗോമൂത്രമെന്ന് ഉത്തർപ്രദേശ് ബി ജെ പി എം എൽ എ സുരേന്ദ്രസിംഗ്. തന്നെ കോവിഡിൽ നിന്നും രക്ഷിച്ചത് ഗോമൂത്രമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളോട് കോവിഡ് പ്രതിരോധത്തിനായി ഗോമൂത്രം കുടിക്കണമെന്നും അദ്ദേഹം പറഞ്ഞു. തണുത്തവെള്ളത്തിൽ ഗോമൂത്രം കുടിക്കാനാണ് നിർദേശം.അദ്ദേഹം ഗോമൂത്രം കുടിക്കുന്ന വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ പങ്ക് വച്ചിട്ടുണ്ട്.
#WATCH | BJP MLA Surendra Singh in UP’s Ballia claimed drinking cow urine has protected him from coronavirus. He also recommended people to ‘drink cow urine with a glass of cold water’. (07.05)
(Source: Self made video) pic.twitter.com/C9TYR4b5Xq
— ANI UP (@ANINewsUP)
May 8, 2021
















