ന്യൂഡൽഹി: രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ വീണ്ടും മധുര ജയിലിലേക്ക് മാറ്റിയത് എയിംസിലെ ചികിത്സ പൂർത്തിയാക്കാതെയെന്ന് കുടുംബം.
എയിംസിൽ കോവിഡ് ചികിത്സ തുടരുന്നതിനിടെ രഹസ്യമായിട്ടാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. ഭാര്യയോ അഭിഭാഷകനോ അറിയാതെ ആയിരുന്നു നീക്കം.
കോവിഡ് നെഗറ്റീവ് ആയോ എന്ന് ഉറപ്പ് വരുത്താതെ നിർബന്ധപൂർവം ഡിസ്ചാർജ് ചെയ്യിക്കുകയായിരുന്നുവെന്നും ആരോപണം. കോവിഡ് ബാധിതൻ ആയതിനെ തുടർന്ന് സിദ്ധിഖ് കാപ്പനെ കോടതി ഉത്തരവ് പ്രകാരമാണ് വിദഗ്ദ്ധ ചികിത്സയ്ക്ക് ഡൽഹിയിലേക്ക് മാറ്റിയത്.
















