ഇന്‍ഡോര്‍: കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് ആശുപത്രി ജീവനക്കാര്‍ അറസ്റ്റില്‍. കോവിഡ് കെയര്‍ വാര്‍ഡില്‍ ജോലി ചെയ്യുന്ന സുബഹം, ഹൃദയേഷ് എന്നിവരെയാണ് ഇന്‍ഡോര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മഹാരാജ യെശ്വന്ത്റാവു ആശുപത്രിയില്‍ മെയ് 5ന് രാത്രിയാണ് സംഭവം നടന്നത്. പീഡനശ്രമത്തിന് ഇരയായ പെണ്‍കുട്ടി വീട്ടുകാരോടാണ് സംഭവം പറഞ്ഞതോടെയാണ് സത്യം പുറംലോകമറിയുന്നത്. ഇതോടെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് കുടുംബം പൊലീസിന് പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസ് പ്രതികളെ പിടികൂടി.
അതേ സമയം ഇവര്‍ താല്‍ക്കാലിക ജീവനക്കാരാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
















