അഹ്മദാബാദ്:കോവിഡ് മുക്തരാവുന്നവരിൽ അപൂർവ അണുബാധയായ മ്യുകോർമൈസോസിസ് വർധിക്കുന്നതായി റിപോർട്ടുകൾ. മഹാരാഷ്ട്ര, ഗുജറാത്ത്,ഡൽഹി എന്നിവിടങ്ങളിലാണ് ഈ അണുബാധ പടരുന്നത്. മഹാരാഷ്ട്രയിൽ ഇത് മൂലം എട്ട് പേർ മരിച്ചു.
പലർക്കും കാഴ്ച്ചശക്തി നഷ്ടപെടുന്നുണ്ട്. 200 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. കോവിഡ് ഒന്നാം തരംഗത്തിൽ ഉണ്ടായിരുന്നതിനേക്കാൾ വ്യാപനം ഇപ്പോൾ ഈ അണുബാധയ്ക്ക് ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
പ്രമേഹരോഗികൾ ഇത് പെട്ടെന്നു ബാധിക്കും. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സ്റ്റിറോയ്ഡ് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.ചിലരുടെ രോഗപ്രതിരോധശേഷിയെ ബാധിക്കും. ഇത് രോഗം ഭേദമായവരെ ഇത് ബാധിക്കാൻ കാരണം.
















