ഇന്ന് മെയ് 9 മാതൃദിനം. ഈ ദിവസത്തില്‍ എല്ലാ അമ്മമാര്‍ക്കും ആശംസകളുമായി നടി പേളി മാണി. മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് പേളിയുടെ പോസ്റ്റ്.
എല്ലാ അമ്മമാര്‍ക്കും എന്റെ മാതൃദിനാശംസകള്‍. നിലയുടെ അമ്മ ആയതിനുശേഷമുള്ള എന്റെ ആദ്യ മാതൃദിനമാണ്. നിലക്കൊപ്പം ഈ യാത്രയില്‍ മുന്നോട്ട് പോകുന്നതില്‍ അതിയായ സന്തോഷമുണ്ട്. എല്ലാവരോടും സ്നേഹം മാത്രം’, എന്നാണ് പേളി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മാര്‍ച്ച് 21നാണ് പേളിക്കും ശ്രീനീഷിനും പെണ്‍കുഞ്ഞു പിറന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. അനുരാഗ് ബാസു സംവിധാനം ചെയ്ത ലൂഡോ എന്ന ഹിന്ദി ചിത്രത്തിലാണ് പേളി അവസാനമായി അഭിനയിച്ചത്.
















