ലക്നൗ: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ലംഘനം നടത്തി ഇഫ്‌താറിൽ പങ്കെടുത്ത എം എൽ എയ്ക്ക് എതിരെ കേസ്.സമാജ് വാദി പാർട്ടിയുടെ ബീജിനോർ എം എൽ എ മനോജ് പാരീസ് അടക്കമുള്ളവർക്ക് എതിരെയാണ് യു പി പോലീസ് കേസ് എടുത്തത്.
കഴിഞ്ഞ വ്യാഴ്ചച്ചയാണ് ഇഫ്‌താർ നടന്നത്. ഇതിന്റെ ഫോട്ടോയും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.എം എൽ എ അടക്കം പരിപാടിയിൽ ഉണ്ടായിരുന്ന 34 പേരെ തിരിച്ചറിഞ്ഞു.ആകെ 53 പേർക്ക് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
















