നോയിഡ: ന്യുമോണിയ്‌ക്കെതിരെ വ്യാജന മരുന്ന് വില്‍പ്പന നടത്തിയ ഏഴ് പേര്‍ അറസ്റ്റിലായി. ബണ്ടി സിംഗ്, സല്‍മാന്‍ ഖാന്‍, മുസിര്‍, ഷാരൂഖ് അലി, അസ്ഹറുദ്ദീന്‍, അബ്ദുല്‍ റഹ്മാന്‍, ധരംവീര്‍ വിശ്വകര്‍മ്മ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം.
3,500 രൂപയോളം വിലയുള്ള ന്യുമോണിയ ഇഞ്ചക്ഷനുകള്‍ റെംഡെസിവിര്‍ എന്ന വ്യാജേന 40000-45000 രൂപയ്ക്കാണ് ഇവര്‍ വില്പന നടത്തിയിരുന്നത്. പ്രതികളുടെ പക്കല്‍ നിന്നും 9 റെംഡെസിവിര്‍ വയലുകളും 140 വ്യാജ റെംഡെസിവിര്‍ വയലുകളും 2.45 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. അതേസമയം, ഇന്ത്യയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. 24 മണിക്കൂറിനിടെ 4,01,078 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 4187 പേര്‍ മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 2,38,270 ആയി.
















