മഞ്ചേശ്വരം: കേരളത്തിലേക്കുള്ള മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിന് വിലക്കേര്‍പ്പെടുത്തി കര്‍ണാടക. ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണറുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് മംഗളൂരുവിലെ പ്ലാന്റില്‍ നിന്ന് ഓക്‌സിജന്‍ നല്‍കാന്‍ കഴിയില്ലെന്ന് പ്ലാന്റ് അധികൃതര്‍ വ്യക്തമാക്കിയത്.
കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്നും അതുകൊണ്ടു തന്നെ ഇതര സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ കൊടുക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്ന് പ്ലാന്റ് അധികൃതര്‍ അറിയിച്ചു. അതേസമയം, മംഗളൂരുവിലെ ബൈകമ്ബാടി മലബാര്‍ ഓക്‌സിജന്‍ പ്ലാന്റില്‍നിന്നാണ് ചില വടക്കന്‍ ജില്ലകളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നത്.
















