മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 53,605 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, ഇന്ന് രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ ഇന്ന് വലിയ വര്‍ധവുണ്ടായിട്ടുണ്ട്. 82,266 പേരാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്. 864 പേർ ഇന്ന് മരിച്ചു.
സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം അമ്പത് ലക്ഷം പിന്നിട്ടു. ആകെ മരണം മുക്കാല്‍ ലക്ഷവും കടന്നു.
ഇതുവരെയായി സംസ്ഥാനത്ത് 50,53,336 പേര്‍ക്കാണ് രോഗം ബാധിച്ചത്. 43,47,592 പേര്‍ക്ക് ആകെ രോഗ മുക്തി. സംസ്ഥാനത്ത് ഇതുവരെയായി 75,277 പേര്‍ മരിച്ചു. നിലവില്‍ 6,28,213 പേരാണ് ചികിത്സയിലുള്ളത്.
















