തിരുവന്തപുരം: മെയ് 16 വരെ സംസ്ഥാനത്തു ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്‌ഇ.ബി യുടെ സെക്ഷന്‍ ഓഫിസുകളിലെ ക്യാഷ് കൗണ്ടറുകള്‍ പരിമിതമായെ പ്രവര്‍ത്തിക്കുകയുള്ളൂ.
ഇക്കാലയളവില്‍ വൈദ്യുതി സംബന്ധമായ പണമിടപാടുകള്‍ ഓണ്‍ലൈനായി നടത്താം. ഇതിനുള്ള സംവിധാനങ്ങള്‍ 24മണിക്കൂറും സജ്ജമാണ്. ഉപഭോക്താക്കള്‍ക്ക് www.kseb.in എന്ന വെബ്സൈറ്റ് വഴിയോ കെ.എസ്. ഇ.ബി.യുടെ മൊബൈല്‍ ആപ് വഴിയോ പേയ്മെന്റുകള്‍ നടത്താം
ഇത് സംബന്ധിച്ചുള്ള ഏതുതരത്തിലുള്ള സംശയങ്ങളും പരിഹരിക്കാന്‍ ടോള്‍ ഫ്രീ നമ്ബറായ 1912 ല്‍ വിളിക്കാവുന്നതാണ്.
ലാന്റ് ഫോണിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും എസ് ടി ഡി കോടില്ലാതെ തന്നെ 1912 ലേക്ക് നേരിട്ട് വിളിക്കാവുന്നതാണ്.
ലോക്ക് ഡൌൺ കാലയളവിലും കെ.എസ്‌ഇ.ബിയുടെ ആസ്ഥാനമായ വൈദ്യുതി ഭവനിൽ ഉള്ള കാൾ സെന്റർ മുഴുവൻ സമയവും പ്രവർത്തിക്കുന്നതായിരിക്കും. വൈദ്യുതിയുമായി ബന്ധപ്പെട്ട ഏത് തരത്തിലുള്ള പരാതി പരിഹാരത്തിനും 1912ൽ വിളിക്കാവുന്നതാണ്.
















