കൊച്ചി കോർപറേഷൻ കൗൺസിലറും സിപിഎം നേതാവുമായ കെ കെ ശിവൻ കൊറോണ ബാധിച്ചു മരിച്ചു. കമ്മട്ടിപാടം ഡിവിഷനിലെ കൗൺസിലർ ആയിരുന്നു ശിവൻ. കോവിഡ്ബാധിതനായ ശിവനെ കഴിഞ്ഞ ദിവസമാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയോടെ അവസ്ഥ മോശമാകുകയായിരുന്നു.
സി ഐ ടി യു എറണാകുളം ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോഡ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറിയുമായിരുന്നു.പട്ടിക ജാതി ക്ഷേമ നിധി എറണാകുളം ജില്ലാ ട്രഷറർ ആയിരുന്നു.
















