ഇറ്റാവ :ഉത്തർപ്രദേശ് സഫാരി പാർക്കിലെ രണ്ട് പെൺസിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നും ഒൻപതും വയസ്സ് പ്രായമുള്ള സിംഹങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഷ്യൻ ഇനത്തിൽപെട്ടവയാണ് ഇവ. കഴിഞ്ഞ ദിവസം നെഹ്‌റു സുവോളജിക്കൽ പാർക്കിലെ എട്ട് സിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇറ്റാവയിലെ സഫാരി പാർക്കിൽ നിന്നും 14 സിംഹങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിലെ രണ്ട് പരിശോധന ഫലം പോസിറ്റീവ് ആകുകയായിരുന്നു.
















