കോഴിക്കോട്: വാഹന പരിശോധനയുടെ സമയത്ത് വാഹനങ്ങളുടെ രേഖകളുടെ ഒറിജിനൽ സർടിഫിക്കറ്റ് വേണമെന്ന് നിബന്ധന ഒഴിവാക്കണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാൽ. ഇത് സംബന്ധിച്ച് ട്രാൻസ്‌പോർട് കമ്മീഷനർക്കും പോലീസ് മേധാവിക്കും രേഖാമൂലം അറിയിപ്പ് നൽകി.
ലൈസൻസും രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ലഭിക്കാൻ മാസങ്ങൾ എടുക്കുമെന്നിരിക്കെ ഒറിജിനൽ സർട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധം പൊതുജനങ്ങൾക്ക് ഇടയിൽ ഏറെ പ്രയാസം ഉണ്ടാക്കുന്നതായി പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
















