കൊച്ചി: കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കി. ദീർഘദൂര സർവീസും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ഇതോടെ രണ്ട് ആഴ്ചക്കിടെ റദ്ദാക്കിയ സർവീസുകളുടെ എണ്ണം 62 ആണ്. മാവേലി,പരശുറാം,അമൃത തുടങ്ങിയ ഏതാനും ട്രെയിനുകൾ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്.
എറണാകുളം-ആലപ്പുഴ,ആലപ്പുഴ-കൊല്ലം,കണ്ണൂർ-ഷൊർണ്ണൂർ,മംഗലാപുരം-ചെന്നൈ,കൊച്ചുവേളി-ഇൻഡോർ,എറണാകുളം-ലോക്മാന്യ തിലക്,കൊച്ചുവേളി-പോര്ബന്തർ,വഞ്ചിനാട് എന്നിങ്ങനെയുള്ള സർവീസുകൾ നിർത്തി.
















