തൃശൂര്‍: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുസ്‌ലിം പള്ളി കോവിഡ് സെന്ററാക്കി ഇസ്‌ലാമിക് സര്‍വ്വീസ് ട്രസ്റ്റ് ജുമാ മസ്ജിദ്.
തൃശൂര്‍ മാളയിലെ മുസ്‌ലിം പള്ളിയാണ് കോവിഡ് കെയര്‍ സെന്ററിന് വിട്ടുനല്‍കിയത്. ഇവിടെ നിലവില്‍ 50 കിടക്കകളാണ് തയ്യാറാക്കിയിട്ടുള്ളത്. രോഗികളെ പരിചരിക്കാനായി ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും കെയര്‍ സെന്ററില്‍ ഉണ്ടാകും.
മാള പഞ്ചായത്തില്‍ മാത്രം 300 കൊവിഡ് കേസുകളാണ് ഉള്ളത്. ഇതില്‍ പലര്‍ക്കും സ്വന്തം വീടുകളില്‍ കഴിയാനുള്ള സാഹചര്യമില്ല. അതുകൊണ്ടാണ് പള്ളി വിട്ടുനല്‍കിയതെന്നാണ് പള്ളി അധികൃതര്‍ പറയുന്നത്.
















