ന്യൂഡൽഹി: കർണാടകയിലേക്ക് കൂടുതൽ ഓക്സിജൻ അനുവദിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകിയ ഹൈക്കോടതി വിധിയിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി. കർണായകയിലെ ജനങ്ങളെ ദുർഘട സന്ധിയിൽ കൈവിടാൻ ആവില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാനത്തേക്കുള്ള ഓക്സിജൻ 965 മെട്രിക്ക് ടണിൽ നിന്നും 1200 മെട്രിക്ക് ടൺ ആയി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് നിർദേശിച്ചാണ് കർണാടക ഹൈക്കോടതി ഉത്തരവിട്ടത്.ഇതിനെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണയിൽ ഉള്ളത്.
















