ലോകത്ത് ഏറ്റവുമധികം ആരാധകർ ഉള്ള ടെലിവിഷൻ സീരീസായിരുന്നു ലാ കാസ ഡേ പേപ്പൽ അഥവാ മണി ഹെയ്‌സ്റ്റ്. ഇതിലെ കഥാപാത്രങ്ങളും പ്രൊഫെസ്സറും എല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരം തന്നെയാണ്.നാല് സീസൺ പൂർത്തിയാക്കിയ സീരിസിന്റെ അഞ്ചാം സീസൺ ഉടനെ ഇറങ്ങും.
ഇപ്പോൾ അവസാന രംഗവും പൂർത്തിയാക്കി സീരീസിന് വിട നൽകുകയാണ് പ്രധാന കഥാപാത്രമായ പ്രൊഫസർ.സെർജിയോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അൽവാരോ മോർത്തെ എന്ന നടൻ ആണ്.സീരീസിലെ അവസാന രംഗവും പൂർത്തിയാക്കി സെറ്റിനോട് വിട പറയുകയാണ് പ്രൊഫസർ.
















