ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള മാർഗ്ഗരേഖയിൽ ഇളവ് അനുവദിച്ച് കേന്ദ്ര സർക്കാർ.ഗർഭിണികളും അംഗപരിമിതരും ഓഫീസിൽ വരേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.പകരം ഇവർ വീട്ടിൽ ഇരുന്ന് ജോലി ചെയ്താൽ മതിയെന്നും നിർദേശം.
നിലവിൽ രാജ്യത്തെ ആശുപത്രികൾ കോവിഡ് രോഗികളെ കൊണ്ട് നിറയുകയാണ്.ഓക്‌സിജൻ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.ഈ സാഹചര്യത്തിലാണ് ഓഫീസിൽ ജീവനക്കാർ ഹാജർ ആകുന്നതുമായി ബന്ധപ്പെട്ട് മാർഗരേഖ പുതുക്കിയത്.
















