തൃശൂർ: സംസ്ഥാനത്ത് നാളെ മുതൽ 16 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള ആരോഗ്യ സർവകലാശാല എല്ലാ പരീക്ഷകളും മാറ്റി വച്ചു.മെയ് ഏഴ് മുതൽ 18 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റി വച്ചത്.
മെയ് 19 മുതൽ പരീക്ഷകൾ പുനരാരംഭിക്കുമെന്നും പുതുക്കിയ ടൈം ടേബിൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും പരീക്ഷ കൺട്രോളർ അറിയിച്ചു.
















