തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം കൂടുകയാണ്. അതിനാൽ സുരക്ഷ ഉറപ്പാക്കാൻ ഇരട്ട മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇപ്പോൾ. ആദ്യം സർജിക്കൽ മാസ്കും പിന്നീട് തുണി മാസ്കും ധരിക്കണമെന്ന് നിർദേശം. രണ്ട് തുണി മാസ്കുകൾ ഒന്നിച്ചിട്ടിട്ട് കാര്യമില്ല.
ഇതിന് കഴിയാത്തവർ എൻ 95 മാസ്ക് ധരിക്കണമെന്നും നിർദേശം. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മാസ്കിനുള്ള പ്രാധാന്യം എല്ലാവരും അറിയേണ്ടതാണ്.എല്ലാവരും മാസ്ക് ശരിയായ രീതിയിൽ ധരിക്കണം. എന്നാൽ എൻ 95 ധരിക്കുകയാണെങ്കിൽ മറ്റ് മാസ്കുകൾ ഒപ്പം ധരിക്കേണ്ട ആവശ്യമില്ല.
















