കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ഒടിയൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പ് കേസിലാണ് അദ്ദേഹം അറസ്റ്റിലായത്. ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ശ്രീവത്സൻ ഗ്രൂപ്പിൽ നിന്നും ഒരു കോടി രൂപ തട്ടിയെന്ന് പരാതി. ഒരു വർഷം മുൻപാണ് പരാതി ലഭിച്ചത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തതോടെ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി.ഇത് തള്ളിയതോടെയാണ് അറസ്റ്റ്.
















