ഗുരുവായൂര്‍: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹചടങ്ങുകള്‍ നടത്തില്ല എന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച ബുക്ക് ചെയ്ത വിവാഹങ്ങള്‍ മാത്രം നടത്തും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തര്‍ക്ക് ദര്‍ശനത്തിനും അനുവാദമില്ല.
കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തില്‍ നേരത്തെ തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
















