ബംഗളൂരു: കോവിഡ് വ്യാപനം അതിരൂക്ഷമായ കര്‍ണാടകയില്‍ ഇന്ന് 49,058 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 328 പേര്‍ മരിച്ചു. 18,943 പേര്‍ രോഗ മുക്തരായി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 17,90,104 ആയി. ആകെ മരണം 17,212. ആക്ടീവ് കേസുകള്‍ 5,17,075. ഇതുവരെയായി 12,55,797 പേര്‍ക്ക് രോഗ മുക്തി.
തമിഴ്‌നാട്ടില്‍ ഇന്ന് 24,898 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21,546 പേര്‍ക്ക് രോഗ മുക്തി. 195 മരണം. ആകെ രോഗികള്‍ 12,97,500. ആകെ രോഗ മുക്തി 11,51,058. നിലവില്‍ 1,31,468 പേര്‍ ചികിത്സയില്‍. ആകെ മരണം 14,974.
ആന്ധ്രാ പ്രദേശില്‍ ഇന്ന് 21,594 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10,141 പേരാണ് ഇന്ന് രോഗ മുക്തരായത്. 72 പേര്‍ മരിച്ചു. ആകെ രോഗികളുടെ എണ്ണം 12,28,186 ആയി. ആകെ രോഗ മുക്തി 10,37,411. ഇതുവരെയായി സംസ്ഥാനത്ത് രോഗം വന്ന് മരിച്ചവരുടെ എണ്ണം 8,446. ആക്ടീവ് കേസുകള്‍ 1,82,329.
















