തിരുവനന്തപുരം: ഓക്‌സിജൻ വിലവർദ്ധനവ് നിരോധിച്ച് സംസ്ഥാന സർക്കാർ. ഓക്‌സിജൻ പൂഴ്ത്തിവച്ചാലോ കരിഞ്ചന്തയിൽ വിറ്റാലോ കർശന നടപടിയെടുക്കും. മെഡിക്കൽ ഓക്‌സിജൻ സിലിണ്ടർ നിറയ്ക്കാൻ കാലതാമസം എടുക്കരുതെന്നും നിർദേശം.
ഓക്‌സിജന്റെ ലഭ്യത പരമാവധി ഉറപ്പ് വരുത്തുന്നതിനാണ് നടപടി. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് നിര്ദേശമിറക്കിയത്. ഓക്‌സിജൻ സിലിണ്ടർ ഉറപ്പ് വരുത്തുന്നതിനും ആ വാഹനങ്ങൾ സുഗമമായി സഞ്ചരിക്കാനും ഗ്രീൻ കോറിഡോർ അനുവദിച്ചും സർക്കാർ ഉത്തരവിട്ടു.
















