കൊളംബോ: ഇന്ത്യയില്‍ കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ ശ്രീലങ്കയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. നേരത്തെ, യു.കെ, യു.എ.ഇ, ഓസ്ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
അതേസമയം ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.3980 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തു ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,10,77,410 ആയി. 16,25,13,339 പേര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചു. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 57,640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.920 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.
















