വാക്സിനേഷൻ സ്വീകരിച്ചതായി അറിയിപ്പ് നൽകുന്ന ഫേസ്ബുക് പോസ്റ്റിട്ട യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജറോമിനെതിരെ നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
18-45 വയസ് ക്യാറ്റഗറിയിൽ കേരളത്തിൽ വാക്സിനേഷൻ ആരംഭിക്കുകയോ രജിസ്ട്രേഷൻ തുടങ്ങുകയോ ചെയ്തിട്ടില്ല. എന്നാൽ നാൽപതിന് താഴെ പ്രായമുള്ള ചിന്ത ജറോം എങ്ങനെ വാക്സിൻ എടുത്തു എന്ന ചോദ്യമുയർന്നു. ഫേസ്ബുക്കിലെ കമൻ്റ് ബോക്സ് കമൻ്റിടാനാവാത്ത ഓപ്ഷനിലേക്ക് ചിന്ത മാറ്റുകയാണുണ്ടായത്.
യുവജനങ്ങൾക്ക് രജിസ്ട്രേഷൻ സാധ്യമാകാത്ത സാഹചര്യത്തിൽ യുവജന കമ്മീഷൻ അധ്യക്ഷ രജിസ്ട്രേഷൻ തരപ്പെടുത്തിയത് സംശയമുളവാക്കിയിരുന്നു. ഇതിനെക്കുറിച്ച് കൊല്ലത്തെ അഭിഭാഷകനായ ബോറിസ് പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. ഉചിതമായ നടപടിയെടുക്കാനുള്ള നിർദ്ദേശവുമായി പരാതി ആരോഗ്യ കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ചിട്ടുണ്ട്.

















