കണ്ണൂർ: കണ്ണൂർ ചാല ബൈപാസിൽ ടാങ്കർ ലോറി മറിഞ്ഞു. ടാങ്കർ ലോറിയിൽ നിന്നും വാതകം ചോരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
ചോർച്ച പരിഹരിക്കുന്നതിനുള്ള ശ്രമം അഗ്നിശമന സേന തുടങ്ങി. വാതക ചോർച്ച ഉണ്ടായതിന് ശേഷം പ്രദേശത്ത് നിന്നും ഇപ്പോൾ ആളുകളെ ഒഴിപ്പിക്കുകയാണ്.
















