അച്ഛന്റെ പിറന്നാൾ ദിനത്തിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് അപ്പാനി ശരത്.ആദ്യമായിട്ടാണ് പിറന്നാൾ ദിനത്തിൽ അച്ഛനെ കുറിച്ച് കുറിപ്പ് ഇടുന്നതെന്നും താരം. തന്റെ കുട്ടികാലത്ത് സിരകളിലേക്ക് കല വളർത്തിയെടുക്കാൻ അച്ഛൻ വഹിച്ച പങ്ക് ചെറുതല്ലെന്നും താരം.
കുട്ടികാലം മുതൽക്കേ നാടക രംഗത്തിൽ താൻ സജീവമായിരുന്നുവെന്നും താരം.എന്നാൽ അച്ഛൻ ഒരു കലാകാരനെക്കാൾ നല്ല പൊസിഷനിൽ ആണെന്ന് താരം പറയുന്നു.നാട്ടിലെ ഒരു ലൈറ്റ് ആൻഡ് സൗണ്ടിലാണ് അച്ഛന് ജോലി. താൻ സിനിമാരംഗത്ത് വന്നതിൽ പിന്നെ എന്റെ പാട്ടുകൾ കേട്ടാൽ അച്ഛൻ മോന്റെ പാട്ടാണെന്ന് വിളിച്ച് പറയുമെന്ന് താരം കുറിച്ചു.
















