ദോഹ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച 385 പേര്‍ക്കെതിരെ നടപടിയെടുത്ത് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും ഇഹ്തിറാസ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിനും ക്വാറന്റീന്‍ നിബന്ധന ലംഘിച്ച് പുറത്തിറങ്ങിയതിനുമാണ് നടപടിയെടുത്തത്. കൂടാതെ അടച്ചിട്ട സ്ഥലങ്ങളില്‍ ഒത്തുകൂടിയതിനാണ് 17 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നും അഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരുടെ പേരും മറ്റ് വിവരങ്ങളും അധികൃതര്‍ പരസ്യപ്പെടുത്തി.
















