തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച്ച മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അന്തർ സംസ്ഥാന ട്രെയിൻ സർവീസുകൾ നിർത്തിയേക്കും. ഇത് സംബന്ധിച്ച് സർക്കാരിന്റെ വിശദമായ ഉത്തരവിന് കാത്തിരിക്കുകയാണ് ദക്ഷിണ റെയിൽവേ അധികൃതർ.
ട്രെയിൻ സർവീസ് ഉണ്ടാകുമോ എന്ന കാര്യത്തിൽ വൈകുനേരം തീരുമാനമുണ്ടാകും.അന്തർ സംസ്ഥാന ട്രെയിൻ സർവീസുകൾ വിലക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ ദക്ഷിണ റെയിൽവേ സർവീസുകൾ റദ്ദാക്കാൻ സാധ്യതയുണ്ട്.
















