തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘനം നടത്തി മൂന്നാറിൽ വൈദിക സമ്മേളനം സംഘടിപ്പിച്ചതിന് സി എസ് ഐ സഭയ്ക്ക് എതിരെ പകർച്ചവ്യാധി നിയമപ്രകാരം പോലീസ് കേസെടുത്തു.മൂന്നാർ സി എസ് ഐ ക്രൈസ്റ്റ് ചർച് ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുത്ത ദക്ഷിണ കേരള മഹായിടവക വൈദികരും കേസിൽ പ്രതികളാകും.
മുന്നാറിലെ ധ്യാനകേന്ദ്രത്തിലെ വാർഷിക ധ്യാനത്തിൽ പങ്കെടുത്ത 100 സി എസ് ഐ പുരോഹിതന്മാർക്ക് കോവിഡ് ബാധിച്ചിരുന്നു. രണ്ട് പേർ കോവിഡ് മൂലം മരിച്ചു.
















