ചണ്ഡീഗഡ് : ആർ എൽ ഡി അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ചൗധരി അജിത് സിങ് (82 ) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്റെ മകനാണ്.
പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള പ്രമുഖ നേതാവായ അജിത് സിംഗിനെ ശ്വാസകോശ അണുബാധ മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ച്ച ഗുരുഗ്രമിലെ സ്വാകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഏപ്രിൽ 20 -നാണ് കോവിഡ് സ്ഥിരീകരിച്ചത്.
















