ന്യൂഡൽഹി: കൊലപാതക കേസിൽ മുൻ ഇന്ത്യൻ ഗുസ്തി താരം സുശീൽ കുമാർ ഒളിവിലെന്ന് ഡൽഹി പോലീസ്. മുൻ ദേശിയ ജൂനിയർ ചാമ്പിയൻ സാഗർ കുമാർ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
സുശീലിന്റെ വീട്ടിൽ അന്വേഷണ സംഘം എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഗുസ്തി താരങ്ങൾ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും നിഗമനം. സംഭവം നടന്ന സ്ഥലത്ത് നിന്നും ഒരു തോക്കും പോലീസ് കണ്ടെത്തി.രണ്ട് തവണ സുശീൽ കുമാരിലൂടെ ഇന്ത്യ ഒളിമ്പിക്സ് നേടി.
















