അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ കോവിഡ് മാറാന്‍ നടത്തിയ മതഘോഷയാത്രയിൽ പങ്കെടുത്തത് നൂറുകണക്കിന് ആളുകൾ. കോവിഡ് മാര്‍നിര്‍ദേശങ്ങള്‍ ലംഘിച്ച് ഗുജറാത്തിലെ സാനന്ദ് താലൂക്കിലെ നവ്പുരയില്‍ നൂറുകണക്കിന് സ്ത്രീകളാണ് കൂട്ട പ്രാര്‍ഥനയില്‍ പങ്കെടുത്തത്.
വിശ്വാസികള്‍ കൂട്ടംകൂടിയുള്ള ഘോഷയാത്രയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതിന് പിന്നാലെ ചടങ്ങ് സംഘടിപ്പിച്ച 23 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാസ്ക് പോലും ധരിക്കാതെയാണ് നൂറുകണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗ്രാമത്തലവൻ ഉൾപ്പെടെയുള്ളവർക്കെതിരേയാണ് പോലീസ് നടപടി സ്വീകരിച്ചത്.
Gujarat: Despite COVID restrictions, women in large numbers gathered at Navapura village in Sanand, Ahmedabad district to offer prayers at the Baliyadev temple, yesterday
Action taken against 23 people including the Sarpanch of the village, says KT Kamaria, DySP, Ahmedabad Rural pic.twitter.com/5h6jiQN1Yx
— ANI (@ANI)
May 5, 2021
മേയ് മൂന്നിനാണ് സംഭവം നടന്നത്. കോവിഡ് അവസാനിക്കാനായി ബയില്യദേവ് ക്ഷേത്രത്തില്‍ വെള്ളം അര്‍പ്പിക്കുന്ന ചടങ്ങാണ് നടന്നത്. നൂറുകണക്കിന് സ്ത്രീകള്‍ കുടങ്ങളില്‍ വെള്ളവുമായെത്തി ചടങ്ങില്‍ പങ്കെടുത്തു. ഗ്രാമത്തലവന്‍റെ നേതൃത്വത്തിലായിരുന്നു പൂജ.
പ്രദേശത്തെ മറ്റൊരു ക്ഷേത്രത്തിലും കോവിഡ് ഇല്ലാതാവാനായി ആളുകള്‍ പങ്കെടുത്ത പൂജ നടന്നിട്ടുണ്ട്. ഇവിടെ 10 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
താക്കൂര്‍ വിഭാഗമാണ് ചടങ്ങ് നടത്തിയത്. സമുദായ ദേവതയായ ബാലിയാദേവിക്ക് ജലം കൊണ്ട് അഭിഷേകം നടത്തിയാല്‍ കോവിഡ് ഇല്ലാതാകുമെന്ന വിശ്വാസത്തിലാണ് ഗ്രാമീണർ മത ഘോഷയാത്രയിൽ ഒത്തുകൂടിയതെന്ന് പോലീസ് പറഞ്ഞു.
അനുമതിയില്ലാതെയാണ് ചടങ്ങ് നടത്തിയതെന്ന് പോലീസ് പറയുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ആരാധനാലയങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പല പ്രദേശങ്ങളിലും രാത്രി യാത്രക്ക് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
















