നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് നടി ദുര്‍ഗാ കൃഷ്ണയും യുവനിര്‍മാതാവ് അര്‍ജുന്‍ രവീന്ദ്രനും വിവാഹിതരായത്. ഏപ്രില്‍ നാലിന് ഗുരുവായൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇവരുടെ പ്രണയം മൊട്ടിട്ടത് ഒരു ട്രെയിന്‍ യാത്രയ്ക്കിടയിലായിരുന്നു. ഇപ്പോള്‍ അര്‍ജുന്‍ തന്നെ പ്രൊപ്പോസ് ചെയ്തതിന്റെ ഓര്‍മ്മച്ചിത്രം നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്.
ട്രെയിനിലെ പ്രണയാഭ്യര്‍ത്ഥനയക്കും ചുംബനത്തിനും ശേഷമുള്ള ആദ്യ സെല്‍ഫിയാണ് നടി പങ്കുവെച്ചിരിക്കുന്നത്. പ്രൊപ്പോസലിനും ട്രെയിനിലെ ചുംബനത്തിനും ശേഷമുള്ള ചിത്രം. നോക്കൂ ഞാന്‍ നാണംകൊണ്ട് തുടുത്തിരിക്കുന്നത്. ഒന്നിച്ചുള്ള ആദ്യത്തെ സെല്‍ഫി കൂടിയാണിത്- നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം, നിരവധി പേരാണ് ദുര്‍ഗയുടെ പ്രണയചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുന്നത്. പൃഥ്വിരാജിന്റെ നായികയായി വിമാനത്തിലൂടെ അരങ്ങേറ്റം കുറിച്ച ദുര്‍ഗാ പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്‍ഫെഷന്‍സ് ഓഫ് എ കുക്കൂ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
















