പുണെ: കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നവരാണ് ഡോക്ടർമാരും നഴ്സുമാരും. ഇപ്പോഴിതാ അച്ഛൻ മരിച്ചതിന്റെ പിറ്റേന്ന് ജോലിക്ക് വന്ന മാതൃകയായിരിക്കുകയാണ് പുണെയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ.
85 കാരനായ പിതാവിനുള്ള ഏറ്റവും വലിയ ആദരാഞ്ജലി ആയിരിക്കും താൻ സേവനത്തിന് മടങ്ങിയെത്തുന്നതെന്ന് ഡോക്ടർ മുകുന്ദ് പറഞ്ഞു.കഴിഞ്ഞ വര്ഷം അവസാനമാണ് പൂനെയിൽ കോവിഡ് വ്യാപനം രൂക്ഷമായത്.
തനിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അച്ഛനെയും അമ്മയെയും സഹോദരനോപ്പം നാഗ്പുരിലേക്ക് അയച്ചു.കോവിഡ് രണ്ടാം തരംഗത്തിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അച്ഛനും അമ്മയ്ക്കും രോഗബാധ ഉണ്ടായി.
















