അലഹബാദ്: ഓക്‌സിജൻ ലഭിക്കാതെ രോഗികൾ മരിക്കുന്നത് വംശഹത്യക്ക് തുല്യമെന്ന് അലഹബാദ് ഹൈക്കോടതി. ക്രിമിനൽ കുറ്റമാണിതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഓക്‌സിജൻ ലഭിക്കാതെ ലക്നൗ ,മീററ്റ് എന്നി ജില്ലകളിൽ കോവിഡ് രോഗികൾ മരിച്ച വാർത്ത ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമർശം.
ജനങ്ങൾക്ക് ഓക്‌സിജൻ ലഭ്യമാകുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ കോടതി ഓക്‌സിജൻ ലഭിക്കാതെ രോഗികൾ മരിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
ശാസ്ത്രം ഇത്രയേറെ പുരോഗതി നേടിയ ഈ സമയത്ത് ആളുകളെ മരണത്തിന് വിട്ട് കൊടുക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.തലച്ചോറ്,ഹൃദയ ശസ്ത്രക്രിയ തുടങ്ങിയവ നടക്കുമ്പോഴാണ് ഇവിടെ ഓക്‌സിജൻ ലഭിക്കാതെ രോഗികൾ മരിക്കുന്നതെന്നും കോടതി കൂട്ടി ചേർത്തു.
















