ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുമ്പോഴും രാജ്യത്തെ ഭൂരിപക്ഷം ജില്ലകളിലും 10 ശതമാനം ജനങ്ങള്‍ക്ക് പോലും വാക്സിന് നല്‍കിയില്ലെന്ന് കണക്കുകള്‍. കോവിന്‍ പോര്‍ട്ടലിലെ ഡാറ്റയെ അടിസ്ഥാനമാക്കി ഇന്ത്യ ടുഡേയാണ് കണക്കുകള്‍ പുറത്ത് വിട്ടത്.
കോവിഡിനെ പിടിച്ചുകെട്ടാനുള്ള ഏക പോംവഴി വാക്സിന് മാത്രമാണെന്നിരിക്കെയാണ് വാക്സിനേഷനിലെ ഇന്ത്യയുടെ മെല്ലെപ്പോക്ക്. അതും ദിനംപ്രതി നാല് ലക്ഷത്തോളം പുതിയ രോഗികളും 4000 ത്തിലേറെ മരണവും സംഭവിക്കുന്ന ഘട്ടത്തിലും. രാജ്യത്ത് 726 ജില്ലകളില്‍ 37 എണ്ണത്തില്‍ മാത്രമാണ് 20 ശതമാനത്തിന് മുകളില്‍ വാക്സിനേഷന് നടത്തിയത്.
പുതുച്ചേരിയിലെ മാഹിയും ഗുജറാത്തിലെ ജാംനഗറുമാണ് വാക്സിനേഷനില്‍ മുന്നിലെത്തിയ ജില്ലകള്‍. രാജ്യത്തെ 58 ശതമാനം ജില്ലകളില്‍ 10 ശതമാനത്തില്‍ താഴെ ജനങ്ങള്‍ക്കാണ് വാക്സിന് നല്‍കിയത്.
















