തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ഭരണത്തുടര്‍ച്ച ഇല്ലാതാക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനാണ് കേന്ദ്ര ഏജന്‍സികളും ശ്രമിച്ചത്. ഇതിനാണ് കേരളം മറുപടി നല്‍കിയതെന്ന് എ വിജയരാഘവന്‍ പറഞ്ഞു.
കേന്ദ്രത്തില്‍ ബദല്‍ രാഷ്ട്രീയ ധാര രൂപപ്പെടണം. അത് തുടങ്ങി വയ്ക്കാന്‍ കേരളത്തിലെ ഇടതു വിജയത്തിന് കഴിയും. ഇടതുമുന്നണി പ്രകടന പത്രിക പ്രാവര്‍ത്തികമാക്കും. മെയ് 7ന് വിജയദിനമായി ആഘോഷിക്കുമെന്നും വീടുകളില്‍ ദീപശിഖ തെളിയിച്ച് വിജയാഹ്ലാദം പങ്കിടുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 17 ന് ഇടതു മുന്നണി യോഗം ചേരും. കോണ്‍ഗ്രസ് നേതാക്കളും ഇടതുമുന്നണിയിലേക്ക് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോണ്‍ഗ്രസ് ദുര്‍ബലപ്പെടുമ്പോള്‍ ഇടതുമുന്നണി ശക്തിപ്പെടുന്നുവെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
















