ലോകത്ത് കൊറോണ രോഗികളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് ആറര ലക്ഷം പുതിയ കേസുകളാണ്. മരണസംഖ്യ മുപ്പത്തി രണ്ട് ലക്ഷം പിന്നിടുകയും ചെയ്തു. ഇപ്പോഴത്തെ കണക്കനുസരിച്ച് പതിനഞ്ച് കോടി മുപ്പത്തി നാല് ലക്ഷം കൊറോണ രോഗികളാണ് ലോകത്തുള്ളത്. കൊറോണയിൽ നിന്ന് നേടിയവര്‍ 13 ലക്ഷം പേരാണ്.
ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ രേഖപ്പെടുത്തുന്നത്. രാജ്യത്ത് ഇന്നലെ 3.92 ലക്ഷം പേരാണ് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുള്ളത്. 34 ലക്ഷം പേര് ചികിത്സയിലുണ്ട്. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത് 3689 പേരാണ്. രോഗികളുടെ എണ്ണത്തില്‍ അമേരിക്കയാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്.