സംവിധായകനും നടനുമായ ബേസില്‍ ജോസഫിന്റെ ജന്മദിനമായിരുന്നു ഇന്നലെ. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയത്. നടന്‍ ടൊവിനോ തോമസിന്റെ ആശംസയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്.
ടൊവിനോയും ബേസിലും ഒന്നിക്കുന്ന പുതിയ ചിത്രം മിന്നല്‍ മുരളിയുടെ സെറ്റില്‍ നിന്നുള്ള രസകരമായ വീഡിയോ ആണ് താരം പങ്കുവെച്ചത്. കസേര തലയില്‍ വച്ചു നടന്നു പോകുന്ന ബേസിലാണ് വീഡിയോയിലുള്ളത്. ‘ജന്മദിനാശംസകള്‍ ബേസില്‍ ജോസഫ്, നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ’ എന്നാണ് ടൊവിനോ കുറിച്ചത്. അതേസമയം, നിരവധി ഭാഷകളിലായി പുറത്തിറങ്ങാന്‍ പോകുന്ന ബിഗ് ബജറ്റ് ചിത്രമാണ് മിന്നല്‍ മുരളി. ഇതിന് മുന്‍പ് ഗോദ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചിരുന്നു.