ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ആകെ രോഗബാധിതരുടെ എണ്ണം പതിനാല് കോടി പിന്നിട്ടു. ഇന്നലെമാത്രം എട്ട് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 30 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനൊന്ന് കോടി പിന്നിട്ടു.
രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി ഇരുപത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 5.79 ലക്ഷം പേര് മരിച്ചു.
അതേസമയം, ഇന്ത്യയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 ,34 ,692 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.രാജ്യത്ത് ഇതുവരെ രേഖപെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1 ,45 ,26 ,609 ആയി .1 ,23 ,354 പേര് കൂടി രോഗമുക്തരായി. നിലവില്‍ 16 ,79 ,740 പേര് ചികിത്സയിലുണ്ട്. 1341 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 1 ,75 ,649 പേര് ഇത് വരെ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കോവിഡ് വ്യാപനം കൂടുകയാണ്. മഹാരാഷ്ട്രയില്‍ ഇന്നലെയും 60 ,000 -ത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ഒരു കോടി മുപ്പത്തിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. മരണസംഖ്യ 3.69 ലക്ഷമായി ഉയര്‍ന്നു.