ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇതുവരെ പതിമൂന്ന് കോടി എഴുപത്തിരണ്ട് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെമാത്രം അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 29.58 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനൊന്ന് കോടി ആയി ഉയര്‍ന്നു.
രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി പത്തൊന്‍പത് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 5.76 ലക്ഷം പേര് മരിച്ചു. ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. മരണസംഖ്യ 3.55 ലക്ഷമായി ഉയര്‍ന്നു.
അതേസമയം, ഇന്ത്യയില്‍ ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 1 ,61 ,736 പേര്‍ക്ക് കോവിഡ് .ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1 ,36 ,89,453 ആയി ഉയര്‍ന്നു .ഇന്നലെ 97 ,168 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1 ,22 ,53 ,697 ആയി ഉയര്‍ന്നു .നിലവില്‍ 12 ,64 ,698 പേര് ചികിത്സയിലുണ്ട് .879 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതുവരെ 10 ,85 ,33 ,085 പേര്‍ക്ക് കോവിഡ് വാക്സിന് നല്കി .മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാണ് .ഇന്നലെ അരലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .