റിയാദ്: സൗദി അറേബ്യയില്‍ ഇന്ധനവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. 91 ഇനം പെട്രോളിന് 1.99 റിയാലും 95ഇനം പെട്രോളിന് 2.13 റിയാലുമായാണ് വര്‍ദ്ധിച്ചത്. നേരത്തെ ഇത് 91 ഇനം പെട്രോളിന് 1.90 റിയാലും 95ഇനം പെട്രോളിന് 2.04 റിയാലും ആയിരുന്നു. അതേസമയം, സൗദിയില്‍ ഓരോ മാസവും പത്താം തീയതി അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്ക് അനുസരിച്ച് എണ്ണവിലയില്‍ മാറ്റം വരും.