റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 799 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഏഴ് പേര് രോഗം ബാധിച്ച് മരിച്ചു. അതേസമയം, 548 പേര് രോഗമുക്തി നേടി. 3,98,435 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 3,83,321 പേര് സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6754 ആയി. 8,360 പേര് രാജ്യത്തെ വിവിധ ആശുപത്രികളിള്‍ ചികിത്സയില്‍ കഴിയുന്നു.