അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് മൂന്ന് പേര് മരിച്ചു. 24 മണിക്കൂറിനിടെ 1,931 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, ചികിത്സയിലായിരുന്ന 1,833 പേര് കൂടി രോഗമുക്തി നേടി.
രാജ്യത്ത് 24 മണിക്കൂറിനിടെ നടത്തിയ 2,37,130 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 4,81,937 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 4,66,804 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1,529 പേരാണ് ഇതുവരെ രാജ്യത്ത് രോഗം ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 13,604 രോഗികള്‍ രാജ്യത്തുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.