ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ പതിമൂന്ന് കോടി പതിമൂന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെമാത്രം അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഇരുപത്തിയെട്ട് ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം പത്ത് കോടി കടന്നു.
രോഗബാധിതര്‍ ഏറ്റവും കൂടുതലുള്ള അമേരിക്കയില്‍ മൂന്ന് കോടി പതിമൂന്ന് ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 5.68 ലക്ഷം പേരാണ് രോഗം ബാധിച്ച് മരിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിയൊന്‍പത് ലക്ഷമായി ഉയര്‍ന്നു. 3.30 ലക്ഷം പേര് മരിച്ചു. 40,000ത്തിലധികം പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്.
അതേസമയം, ഇന്ത്യയിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷമായി ഉയര്‍ന്നു. എണ്‍പതിനായിരത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 1.66ലക്ഷമായി ഉയര്‍ന്നു.